വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം.......
ചേർത്തല : ഓഹരി വിപണിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നു 7.65 കോടി രൂപാ തട്ടിയെടുത്ത കേസിൽ പിടിയിലായ തായ്വാൻ സ്വദേശികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ മുഖ്യ പ്രതികളും തായ് വാൻ സ്വദേശികളുമായവാങ് ചുൻ -വെയ് ( സുമോക 26) , ഷെൻ വെയ് -ഹോ (ക്രിഷ് 35) എന്നിവരെയാണ് ഇന്നലെ ഉച്ചക്ക് ശേഷം ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയത് . ......
സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. ആലപ്പുഴയിലാണ് സംഭവം. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് പിടിയിലായത്.......
ചേര്‍ത്തല : മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോലീസ് കസ്റ്റഡിയിൽ ആയിരുന്നു ഭർത്താവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.ചേർത്തല നഗരസഭ 29 ാം വാർഡിൽ പണ്ടകശാല പറമ്പിൽ സജി (46) യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സോണി (48) യുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തലയിലേറ്റ ക്ഷതത്തെ തുടർന്ന് ഉള്ളിലെ ഞരമ്പ് മുറിഞ്ഞ് രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. വീഴ്ചയുടെ ആഘാ തത്തിൽ ഉണ്ടായതല്ല പരിക്കെന്നും റിപ്പോർട്ടിലുണ്ട്. ......
ചേര്‍ത്തല : യുവതിയുടെ ദുരുഹ മരണത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പിതാവ് ആക്രമിച്ചതിനെ തുടര്‍ന്നാണ് മാതാവ് മരിച്ചതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചേര്‍ത്തല നഗരസഭ 29ാം വാര്‍ഡിൽ പണ്ടക ശാലാപറമ്പില് സോണി (48) യെ ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തത്സോണിയുടെ ഭാര്യ സജി(46)യുടെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി ഈ മാസം ഒൻപതിന് അടക്കം ചെയ്ത മൃതദേഹം പരാതിയെ തുടര്‍ന്ന് കല്ലറ തുറന്നു പൊലീസ് പുറത്തെടുക്കുകയായിരുന്നു തലയ്ക്ക് പരുക്കേറ്റ സജി ഒരു മാസത്തോളം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു ഞായറാഴ്ച രാവിലെ 7.30നാണ് മരിച്ചത്. തുടര്‍ന്ന് വൈകിട്ട് മുട്ടം സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്കരിക്കൂകയും ചെയ്തിരുന്നു ജനുവരി എട്ടിനു രാത്രി പത്തിനു ശേഷമാണ് സജിയെ തലക്കു പരിക്കേറ്റ നിലയില്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പി ച്ചത്.വീട്ടിലെ സ്റ്റെയര്‍ കെയ്സില് നിന്നും വീണതായാണ് ആശുപത്രി അധികൃതരെ ധരിപ്പിച്ചിരുന്നത്
അതിനാൽ ദൂരൂഹത സംശയിച്ചിരുന്നില്ല. ......
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. ആലപ്പുഴ തത്തംപള്ളി വാർഡ് ജ്യോതി ഭവനിൽ നവീൻ (23), ഹൗസിങ് കോളനി വാർഡിൽ വലിയ ചുടുകാടിനു സമീപം അയ്യംപറമ്പിൽ എബി (ജോർജ് വർഗീസ് -23) എന്നിവരാണ് അറസ്റ്റിലായത്. ......
ആലപ്പുഴ: പാതിവില തട്ടിപ്പ് കേസിൽ പല രാഷ്ട്രീയ നേതാക്കളും സംശയത്തിന്റെ മുൾമുനയിൽ നിൽക്കുമ്പോഴും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിഷയത്തിൽ പ്രതികരിക്കാത്തതിന് പിന്നിലെ രഹസ്യമെന്ത് എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്ക് കേരളത്തിൽ നടക്കുന്ന ഈ തട്ടിപ്പിനെ കുറിച്ച് നേരത്തേതന്നെ വിവരം ലഭിച്ചിരുന്നു എന്നും സൂചനയുണ്ട്. ......
ആലപ്പുഴ :ജില്ലയില്‍ വിവിധ പാടശേഖരങ്ങളോട് ചേര്‍ന്ന തോടുകളില്‍ ഉപ്പുവെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നീ ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി എല്ലാ ഓരുമുട്ടുകളും അടച്ചിട്ടുണ്ടെന്നും ഓരുവെള്ളം കയറുന്നില്ലെന്നും ഉറപ്പുവരുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാര്‍ഷിക മേഖലയിലെ തോടുകളില്‍ ഉപ്പുവെള്ളത്തിന്റെ അളവ് കൂടുന്ന സാഹചര്യത്തില്‍ മന്ത്രി ഓണ്‍ലൈനായി വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തിലാണ് കര്‍ശന നിര്‍ദേശം നല്‍കിയത്.തോടുകളിലെ ഉപ്പിന്റെ അളവ് കുറക്കുന്നതിനായി വേലിയിറക്ക സമയത്ത് മണിയാര്‍ ഡാമില്‍ നിന്നും സെക്കന്‍ഡില്‍ 100 ക്യുമെക്സ് വെള്ളം താല്‍ക്കാലികമായി തുറന്ന് വിടുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. കന്നുകാലി പാലത്തിലുള്ള ഓരുമുട്ട് എത്രയും പെട്ടെന്ന് അടയ്ക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി. ......
പണയ സ്വർണത്തിൽ തട്ടിപ്പ് നടത്തിയ ആലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഇവരുടെ തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......